ഖത്തറിലേക്കുള്ള എല്ലാ വിമാനങ്ങള്‍ക്കും യു എ ഇ വിലക്കേര്‍പ്പെടുത്തി

ദുബായ്: ഖത്തറിലേക്കുള്ള എല്ലാ വിമാനങ്ങള്‍ക്കും യു എ ഇ വിലക്കേര്‍പ്പെടുത്തി. ഇതോടെ ദോഹയിലേക്കുളള ഇന്ത്യന്‍ വിമാനങ്ങള്‍ ഇനി ഇറാന്‍ വ്യോമാതിര്‍ത്തി വഴി പോകേണ്ടി വരും.

ഖത്തര്‍ എയര്‍ലൈന്‍സിനു മാത്രം എര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ഇപ്പോള്‍ മറ്റു കമ്പനികള്‍ക്കു കൂടി ബാധകമാക്കിയിരിക്കുന്നത്.

ഖത്തറിലേക്കും തിരിച്ചുമുളള എല്ലാ വിമാനങ്ങള്‍ക്കും ഇതോടെ വിലക്ക് ബാധകമാകും.
ഖത്തറുമായുളള തപാല്‍ ഇടപാടുകളും യുഎഇ നിര്‍ത്തിവച്ചിട്ടുണ്ട്.

അതേസമയം വിദേശനയത്തില്‍ മാറ്റം വരുത്തില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ഖത്തറിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള ഉന്നതതല ചര്‍ച്ചകള്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *