എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്ല മദ്യം ലഭ്യമാക്കും

തിരുവനന്തപുരം: വിഷമില്ലാത്ത നല്ല മദ്യം ലഭ്യമാക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. മദ്യ നിരോധനം നിലവില്‍ വന്നിട്ടും സംസ്ഥാനത്തെ മദ്യഉപഭോഗം കുറഞ്ഞില്ല. വിഷമില്ലാത്ത കള്ള് ലഭ്യമാക്കുക എന്നതാണ് എല്‍.ഡി. എഫ് നയം. ഇതിനായി ബാറുകളിലും മറ്റുമുള്ള പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു.

പാതയോര മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് 200 കോടി രൂപയുടെ നഷ്ടമുണ്ടാകും. കോടതി വിധി അംഗീകരിക്കുന്നുവെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു. മദ്യ നിരോധനംമൂലം ലഹരി വസ്തുകളുടെ ഉപയോഗം കൂടി. മയക്കുമരുന്ന് കേസുകളില്‍ 600 ശതമാനം വരെ വര്‍ധനയുണ്ടായി. ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ തുറന്നാലും യുഡിഎഫ് കാലത്തെ അത്രയും വരില്ലെന്നും മന്ത്രി പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ മദ്യം ഒഴുക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. മദ്യനയത്തില്‍ സര്‍ക്കാരിന് തുറന്ന മനസാണ്. ബാര്‍ ഉടമകള്‍ക്കു വേണ്ടിയുള്ള നിലപാട് അല്ല സര്‍ക്കാരിന്റേതെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *