ലക്‌നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധിച്ച 14 വിദ്യാര്‍ഥികള്‍ക്ക് കോടതി ജാമ്യം നല്‍കിയില്ല. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച വിദ്യാര്‍ഥികള്‍ക്കാണ് ലക്‌നോ ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയക്കാനും കോടതി ഉത്തരവിട്ടു.
ബുധനാഴ്ചയാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ലക്‌നോ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ കരിങ്കൊടി കാണിച്ചത്. ഇതില്‍ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. ഗൗരവകരമായ കുറ്റമാണ് ഇവര്‍ നടത്തിയതെന്ന് പറഞ്ഞാണ് കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിച്ചത്.
