മലപ്പുറം: സമൂഹത്തിന് പരിസ്ഥിതി സാക്ഷരത നല്‍കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മുസ്‌ലിം ലീഗ് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വനിതാ ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
വര്‍ത്തമാന ലോകം പരിസ്ഥതി സംരക്ഷണത്തെ കുറിച്ച് ഗൗരവമായി ആലോചിച്ച് വരികയാണ്. കലാവസ്ഥ വ്യതിയാനവും ആഗോള താപനവും ലോകവേദികളില്‍ ചര്‍ച്ചയാവുന്നു. വെള്ളത്തിന് വേണ്ടി യുദ്ധം നടക്കുമെന്ന പൂര്‍വീകരുടെ പ്രവചനം കേരളത്തില്‍ പോലും നമുക്കനുഭവപ്പെടുകയുണ്ടായി. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാന്‍ മനുഷ്യ സമൂഹത്തിന്റെ സത്വരശ്രദ്ധ അനിവാര്യമാണെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു. പ്രസിഡന്റ് സുഹറാ മമ്പാട് അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അശോക് കുമാര്‍ തൈ വിതണം നടത്തി. ഹുസൈന്‍ ചെറുതുരുത്തി ക്ലാസെടുത്തു. അഡ്വ. കെ.പി. മറിയുമ്മ, സലീം കുരുവമ്പലം, കെ.പി ജല്‍സീമിയ, സക്കീന പുല്‍പാടന്‍, മുജീബ് കാടേരി, അന്‍വര്‍ മുള്ളമ്പാറ, കെ.ടി അഷ്‌റഫ്, സി.എച്ച് ജമീല ടീച്ചര്‍, ഷെറീന ഹസീബ്, നജ്‌വ ഹനീന, ഹാജറുമ്മ ടീച്ചര്‍, ആസ്യ ടീച്ചര്‍, സക്കീന സമദ്, മുനീറ ഏറനാട്, ബുഷ്‌റ ഷബീര്‍, അഡ്വ. റജീന, ഷാഹിന നിയാസ്, ശ്രീദേവി പ്രാക്കുന്ന് പ്രസംഗിച്ചു.
