ശ്രീധരനെയും ചെന്നിത്തലയേയും ഉള്‍പ്പെടുത്തണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: മെട്രോ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

മെട്രോ ഉപദേഷ്ടാവ് ഇ. ശ്രീധരനെയും പ്രതിപക്ഷ നേതാവിനേയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്നതാണ് കത്തിലെ പ്രധാന ആവശ്യം.

സ്ഥലം എം.എല്‍.എ പി ടി തോമസിനേയും ഉള്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മെട്രോയുടെ ഉദ്ഘാടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടികയിലാണ് ഇ. ശ്രീധരന്‍ ഉള്‍പ്പടെയുള്ള പ്രമുഖരെ ഒഴിവാക്കിയതായി അറിയിച്ചത്.

പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, ഗവര്‍ണര്‍ എന്നിവരായിരിക്കും വേദിയില്‍ ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *