മലപ്പുറം: സാമൂഹ്യ നീതി വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നിഷുമായി സഹകരിച്ച് ”കുട്ടികളിലെ കാണുന്ന കൈസ്വാധീന കുറവ്ഃ ഫിസിയോ തെറാപ്പിക്കും ഒക്യൂപേഷണല്‍ തെറാപ്പിക്കും ഉള്ള പ്രാധാന്യം” എന്ന വിഷയത്തെ അധികരിച്ച് മാതാ പിതാക്കള്‍ക്കും, സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും, സ്പെഷ്യല്‍ എഡ്യൂകേറ്റര്മാര്ക്കുമായി സൗജന്യ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു.
മിസ് ഷൈനി എം.ടി (ഫിസിയോതെറാപ്പിസ്റ്റ്), മിസ് നീതു തമ്പി (ഒക്യൂപേഷണല്‍ തെറാപ്പിസ്റ്റ്) നിഷ്, തിരുവനന്തപുരം എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കും. സെമിനാറില്‍ പങ്കെടുക്കുന്നതിനായി സജ്ജീകരണങ്ങള്‍ മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ഒരുക്കിയിട്ടുണ്ട്.
ജൂണ്‍ 17 ന് രാവിലെ 10.30 മുതല്‍ ഒന്ന് വരെയാണ് സെമിനാര്‍. തല്‍സമയ വീഡിയോ സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് വിദഗ്ദരുമായി ഓണ്‍ലൈനില്‍ നേരിട്ട് സംശയ നിവാരണത്തിനുള്ള അവസരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നെ 0483-2978888 എന്ന നമ്പറില്‍ ബന്ധപെടാവുന്നതാണ്.
