ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ഇല്ല

കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ അബ്ദുള്‍സത്താര്‍ നല്‍കിയ ഹര്‍ജി കൊച്ചി സിബിഐ കോടതി തള്ളി.

ഫസലിനെ കൊലപ്പെടുത്തിയതു താനുള്‍പ്പെട്ട സംഘമാണെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബിഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു സത്താര്‍ കോടതിയ സമീപിച്ചത്. ഫസലിനെ കൊലപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ സുബീഷ് പൊലീസിനോടു വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും സത്താര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ ഫസലിന്റെ സഹോദരനും സിപിഎം അനുഭാവിയുമായി അബ്ദുള്‍ സത്താര്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്നുമാണു സിബിഐയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *