എറണാകുളം: ഫസല്‍ വധക്കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്നു സി ബി ഐ കോടതി വിധിച്ചതിന്റെ പശ്ചാത്തലത്തില്‍ ബിജെപി കേസ് കൊടുക്കാന്‍ തീരുമാനിച്ചു.കെ സുരേന്ദ്രനും എം ടി രമേശുമാണ് ഇത് വെളിപ്പെടുത്തിയത്. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ കുറ്റസമ്മതം മര്‍ദ്ദിച്ചു പറയിച്ചതാണെന്നും സുബീഷിനെ ക്രൂരമായി മര്‍ദ്ദിച്ചു കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ നിയമ നടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഫസല്‍ വധക്കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഫസലിന്റെ സഹോദരന്‍ നല്‍കിയ പുനരന്വേഷണ ഹര്‍ജിയാണ് കോടതി തള്ളിയത്. ഈ കുറ്റസമ്മത മൊഴി തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും മുന്‍പും ഇത് പരിശോധിച്ചതാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.കൂടാതെ കുറ്റസമ്മത മൊഴിയും സി ബി ഐയുടെ കണ്ടെത്തലും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
