ആലപ്പുഴ: മാരാരിക്കുളത്തെ സിപിഎം നേതാവ് പൊള്ളേത്തൈ സ്വദേശി ബെന്നി (ഫ്രാന്‍സിസിനെ) കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. കേസില്‍ ബിഎംഎസ് നേതാവടക്കം 13 പ്രതികളാണ് ഉണ്ടായിരുന്നത്. 13 പേരെയും കോടതി വെറുതെവിട്ടു. 2004 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
