പെട്രോള്‍, ഡീസല്‍ വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില പുതുക്കി നിശ്ചയിച്ചു. പെട്രോളിന് ലിറ്ററിന് 1.12രൂപയും ഡീസലിന് 1.24 രൂപയുമാണ് കുറച്ചത്. ജൂണ്‍ 16 മുതല്‍ പുതുക്കിയ വില നിലവില്‍ വരും.

വെള്ളിയാഴ്ച്ച മുതല്‍ രാജ്യത്തെ ഇന്ധനവില ദിനംപ്രതി മാറുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇന്ധനത്തിന്റെ രാജ്യാന്തര വിലയും രൂപയുടെ പ്രതിദിന വിനിമയ മൂല്യവും കണക്കിലെടുത്ത് ദിവസവും പെട്രോള്‍, ഡീസല്‍ വില മാറ്റാനാണു തീരുമാനം. രാജ്യത്തെ തിരഞ്ഞെടുത്ത അഞ്ച് നഗരങ്ങളില്‍ പരീക്ഷണാര്‍ത്ഥം നടപ്പിലാക്കിയ തീരുമാനം രാജ്യവ്യാപകമായി നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *