യുവതിയെ കാണാനില്ലെന്ന് പരാതി

വയനാട്: യുവതിയെ കാണാനില്ലെന്ന് പരാതി. കാട്ടിക്കുളം പാലപ്പീടിക ദേശീയ വായനശാലയ്ക്കു സമീപം മിനിയെ(29) യാണ് കാണാതായത്. ഇത് സംബന്ധിച്ച് ഭര്‍ത്താവ് കുണ്ടത്തില്‍ അനില്‍കുമാര്‍ തിരുനെല്ലി പൊലിസില്‍ പരാതി നല്‍കി.

 

ജൂണ്‍ ആറിനാണു മിനിയെ കാണാതായത്. വീട്ടില്‍ നിന്നും വിറക് പെറുക്കാനെന്ന് പറഞ്ഞു പോയ മിനി ഇതുവരെ തിരികെ വന്നില്ലെന്നാണ് പരാതി. ഈ സമയത്ത് അനില്‍കുമാര്‍ വീട്ടിലുണ്ടായിരുന്നില്ല. കാട്ടിക്കുളത്തു നിന്നും ഓട്ടോറിക്ഷയില്‍ കയറിയ മിനി മാനന്തവാടിയിലെ ജില്ലാ ആശുപത്രി പരിസരത്ത് വന്നിറങ്ങിയിരുന്നു. തുടര്‍ന്ന് ഇവരെ താഴെയങ്ങാടിയിലും കണ്ടവരുണ്ട്. പച്ച സാരിയുടുത്താണ് കാട്ടിക്കുളത്തു നിന്നും പുറപ്പെട്ടത്. നീല ബാഗും ഒരു കവറും കൈയ്യില്‍ കരുതിയിരുന്നു.

 

ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തിരുനെല്ലി പൊലിസിലോ വീട്ടുകാരെയോ അറിയിക്കണം.

Leave a Reply

Your email address will not be published. Required fields are marked *