കൊച്ചി മെട്രൊ ലാഭകരമാകും

എറണാകുളം: കൊച്ചി മെട്രൊ ലാഭകരമാകുമെന്നതില്‍ സംശയമില്ലെന്ന് ഡി.എം.ആര്‍.സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. തുടക്കത്തില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. മെട്രോയുടെ തൃപ്പൂണിത്തുറ വരെയുള്ള ഭാഗം കൂടി പൂര്‍ത്തിയാകുന്നതോടെ പദ്ധതി ലാഭത്തിലേക്ക് നീങ്ങുമെന്നും ശ്രീധരന്‍ വ്യക്തമാക്കി.

സ്വന്തം നാട്ടില്‍ മെട്രൊ കൊണ്ടുവരാനായതില്‍ സന്തോഷമുണ്ട്. പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്ന് തുടക്കത്തില്‍ വിശ്വാസമില്ലായിരുന്നു. ജനങ്ങളൊപ്പം നിന്നതാണ് ഇപ്പോഴത്തെ നേട്ടത്തിന് കാരണമെന്നും ശ്രീധരന്‍ വ്യക്തമാക്കി. കേരളത്തില്‍ ലൈറ്റ് മെട്രൊ സര്‍വീസ് കൊണ്ടുവരണമെന്നാണ് ആഗ്രഹം. ഇതിന്റെ നിര്‍മാണ ചുമതല ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്നും ശ്രീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *