പി.ടി. ഉഷയ്ക്ക് ഡോക്ടറേറ്റ് സമ്മാനിച്ചു

കാണ്‍പൂര്‍: ഒളിമ്പ്യന്‍ പി.ടി. ഉഷയ്ക്ക് കാണ്‍പൂര്‍ ഐഐടി ഡോക്ടറേറ്റ് സമ്മാനിച്ചു. കായികരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കിയതെന്ന് ഐഐടി അധികൃതര്‍ അറിയിച്ചു. കാണ്‍പൂരിലെ ഐഐടി കാമ്പസിലായിരുന്നു ചടങ്ങ്.

ഇത് രണ്ടാം തവണയാണ് ‘പയ്യോളി എക്‌സ്പ്രസ്’ എന്നറിയപ്പെടുന്ന ഉഷയ്ക്ക് ഡോക്ടറേറ്റ് ലഭിക്കുന്നത്. 2002ല്‍ കണ്ണൂര്‍ സര്‍വകലാശാലയാണ് ഇതിന് മുന്‍പ് അവര്‍ക്ക് ഡോക്ടറേറ്റ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *