അമേരിക്കല്‍ പടക്കപ്പല്‍ ചരക്കു കപ്പലുമായി കൂട്ടിയിടിച്ചു

ടോക്കിയോ: ജപ്പാനിലെ യോകോസുക തീരത്തുനിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെ പസഫിക് സമുദ്രത്തില്‍ യുഎസ് പടക്കപ്പല്‍ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് ഏഴ് അമേരിക്കന്‍ നാവികരെ കാണാതായി.

യുഎസ് നാവികസേനയുടെ പടക്കപ്പലായ യുഎസ്എസ് ഫിറ്റഗര്‍ലാഡ് ആണ് ശനിയാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ വെള്ളം കയറികൊണ്ടിരിക്കുകയാണ്. കപ്പല്‍ മുങ്ങുന്നത് തടയാന്‍ വെള്ളം പുറത്തേക്ക് പമ്പ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

പരുക്കേറ്റവരെ കപ്പലില്‍ നിന്നും രക്ഷപ്പെടുത്താന്‍ ജാപ്പനീസ് ഹെലികോപ്റ്ററുകള്‍ സഹായിക്കുന്നുണ്ട്. കൂടാതെ നാലു കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുന്നുണ്ട്. കാണാതായ ഏഴുപേര്‍ കടലലില്‍ വീണുപോയിരിക്കാമെന്നാണ് കരുതുന്നത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 330 നാവികരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *