കോടിയില്‍ തിളങ്ങി മലയാളി താരം മിയ

കൊച്ചി:   കോടിയില്‍ തിളങ്ങി മലയാളി താരം മിയ ജോര്‍ജ്. കോടിയെന്നു കേട്ട് ഞെട്ടേണ്ട. താരത്തിന്റെ ഫേസ്ബുക് ലൈക്കിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. നടിയുടെ ഫേസ് ബുക്ക് പേജിലൂടെ ഒരു കോടി ലൈക്ക് നേടി മറ്റ് മലയാളി താരങ്ങളെയെല്ലാം കടത്തി വെട്ടിയിരിക്കുകയാണ് മിയ.

മലയാളത്തില്‍ ആദ്യമായാണ് ഒരു സെലിബ്രിറ്റിയുടെ ഫേസ്ബുക്ക് പേജിന് ഒരു കോടി ലൈക്കുകള്‍ ലഭിക്കുന്നത്. 76 ലക്ഷം ലൈക്ക് നേടിയ നസ്രിയയായിരുന്നു ഒന്നാം സ്ഥാനത്ത്. വിവാഹത്തോടെ നസ്രിയയുടെ ആരാധകരില്‍ കുറച്ച് ഇടിവു വന്നിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന് 49 ലക്ഷവും മോഹന്‍ലാലിനു 43 ലക്ഷവും മമ്മൂട്ടിക്ക് 36 ലക്ഷവും പൃഥ്വിരാജിന് 30 ലക്ഷവുമാണ് ഫേസ്ബുക്ക് പേജ് ലൈക്ക്.

ഫേസ്ബുക്കില്‍ സജീവമായിരുന്ന മിയ തെലുങ്കിലും തമിഴിലും അഭിനയിച്ചത്തിനു ശേഷമാണ് ഫോളോവേഴ്‌സിന്റെയും ലൈക്കുകളുടെയും എണ്ണം വര്‍ധിച്ചത്. കുഞ്ചാക്കോ ബോബന്‍ നായകനായ ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ മിയ ഇപ്പോള്‍ തമിഴിലെയും തെലുങ്കിലെയും മിന്നുന്ന താരമായി കഴിഞ്ഞിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *