കോഴിക്കോട്: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ കേരളത്തില്‍ നിന്ന് നാടുവിട്ട് നാംഗര്‍ഹാര്‍ ക്യാമ്ബിലെത്തി എന്ന് കരുതപ്പെടുന്ന ഷജീറിന്റെ മൃതദേഹത്തിന്റെ ചിത്രം ബന്ധുക്കള്‍ക്ക് ടെലഗ്രാം ആപ്പിലൂടെ ലഭിച്ചു. ഷജീറിനൊപ്പം നാഗര്‍ഹാറിലെ ഐഎസ് ക്യാമ്ബിലെത്തിയ 21 മലയാളികളിലൊരാണ് ചിത്രം വീട്ടുകാര്‍ക്ക് അയച്ചത്.
കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് പഠിച്ചിറങ്ങിയ 32കാരനായ ഷജീര്‍ മംഗലശ്ശേരി അഫ്ഗാനിസ്ഥാനിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ക്യാമ്ബിലുള്ള മറ്റൊരു മലയാളിയായ അഷ്ഫാഖ് മജീദ് അയച്ച സന്ദേശത്തില്‍ പറയുന്നത്. സന്ദേശത്തോടൊപ്പം കൊല്ലപ്പെട്ട ഷജീറിന്റേതെന്ന് കരുതുന്ന മൃതദേഹത്തിന്റെ ദൃശ്യവും ലഭിച്ചിട്ടുണ്ട്.
ലഭിച്ച വിവരങ്ങള്‍ സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍ അഫ്ഗാനിസ്ഥാനിലെത്തി കൊല്ലപ്പെടുന്ന നാലാമത്തെ മലയാളിയാകും ഷജീര്‍. ഏപ്രില്‍ 13നാണ് യുഎസ് സൈന്യത്തിന്റെ ബോംബാക്രമണത്തില്‍ ഷജീര്‍ കെല്ലപ്പെട്ടു എന്ന വാര്‍ത്ത വരുന്നത്.
ഹാഫിസ്സുദ്ദീന്‍, മുര്‍ഷിദ് മുഹമ്മദ്, യഹ്യ എന്ന ബെസ്റ്റിന്‍ വിന്‍സന്റ് എന്നിവരാണ് ഇതിനു മുമ്ബ് കൊല്ലപ്പെട്ടുവെന്ന് വീട്ടുകാര്‍ക്ക് വിവരങ്ങള്‍ ലഭിച്ച മറ്റ് മൂന്ന് പേര്‍. ഈ മൂന്ന് സന്ദേശങ്ങളും അഷ്ഫാഖ് ആണ് അയച്ചത്.
