ന്യൂഡല്‍ഹി: നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞ് ഏകദേശം 20,000 ലിറ്റര്‍ പെട്രോള്‍ ചോര്‍ന്നു. അപകടത്തില്‍ ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റിറ്റുണ്ട്.
ഡല്‍ഹി മൂള്‍ചന്ദ് ബൈപ്പാസില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. പട്രോള്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസും അഗ്‌നിശമനസേനയും സംഭവസ്ഥലത്തെത്തി സുരക്ഷാക്രമകരണങ്ങള്‍ നടത്തി.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രദേശത്ത് ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
