കേന്ദ്രമന്ത്രി സ്മൃതി ഇറാനി കൊച്ചിയില്‍

അന്താരാഷ്ട്ര യോഗാ ദിനത്തില്‍ കേന്ദ്രം വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തത്. ഇതിന്റെ ഭാഗമായി ജൂണ്‍ 21 ന് രാജ്യത്തെ 74 നഗരങ്ങളില്‍ നടക്കുന്ന യോഗപരിശീലനത്തിന് യൂണിയന്‍ ഗവണ്‍മെന്റിന്റെ 74 മന്ത്രിമാര്‍ നേതൃത്വം നല്‍കും.

കേരളത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് നേതൃത്വം നല്‍കുക. ജൂണ്‍ 21 ബുധനാഴ്ച്ച കൊച്ചിയില്‍ രാവിലെ 6.30ന് പരിപാടികള്‍ ആരംഭിക്കും. ഏഴിന് ദേശീയ തലത്തില്‍ നടക്കുന്ന യോഗ പരിശീലനം ആരംഭിക്കും. പരിപാടികളില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *