അനില്‍ കുംബ്ലെ രാജിവച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്നും അനില്‍ കുംബ്ലെ രാജിവച്ചു.രാജിക്കത്ത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ടോള്‍ ബോര്‍ഡിന് കൈമാറി. ടീം അംഗങ്ങളുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന.

 

ജൂണ്‍ 23ന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി വിരാട് കൊഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം, മുഖ്യ പരിശീലകനായ അനില്‍ കുംബ്ലെയെ കൂടാതെ യാത്ര തിരിച്ചിരുന്നു. ഇത് കൊഹ്ലിയും കുബ്ലെയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *