ജി.എസ്.ടി.യുടെ പേരില്‍ ചില ഹോട്ടലുകളില്‍ കൊള്ള

കൊച്ചി: ചരക്ക്‌സേവന നികുതി (ജി.എസ്.ടി.) യുടെ പേരില്‍ ചില കേന്ദ്രങ്ങളില്‍ ഹോട്ടല്‍ മുറി വാടക കുത്തനെ ഉയര്‍ത്തുന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും ഗുരുവായൂര്‍ പോലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലെയും ഏതാനും ഹോട്ടല്‍ ഉടമകളാണ് ലോഡ്ജ് മുറികള്‍ക്ക് ജി.എസ്.ടി. വരും മുമ്ബു തന്നെ വാടക കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്.

ചിലയിടങ്ങളില്‍ വാടക നിരക്ക് 5060 ശതമാനം വരെ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, ഇത്തരത്തില്‍ ഉയര്‍ന്ന നിരക്ക് വാങ്ങുന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ പറഞ്ഞു.

ജി.എസ്.ടി. നിലവില്‍ വരുമ്‌ബോള്‍ ചെറുകിടഇടത്തരം ഹോട്ടല്‍ മുറികള്‍ക്ക് നിരക്ക് കുറയുകയാണ് ചെയ്യുകയെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, റെസ്റ്റോറന്റുകളിലെ നികുതി 0.5 ശതമാനത്തില്‍ നിന്ന് അഞ്ചു മുതല്‍ 12 ശതമാനം വരെയായി ഉയരും.

ജൂലായ് ഒന്നിന് മാത്രമാണ് ജി.എസ്.ടി. നിലവില്‍ വരുന്നത്. 1,000 രൂപ വരെ വാടകയുള്ള ഹോട്ടല്‍ മുറികള്‍ക്ക് ഇതനുസരിച്ച് നികുതി ഉണ്ടാവില്ല. 1,0002,500 രൂപ നിരക്കിലുള്ളവയ്ക്ക് 12 ശതമാനമാണ് നികുതി. 2,5007,500 രൂപ നിരക്കിലുള്ള മുറികള്‍ക്ക് 18 ശതമാനവും അതിനുമേല്‍ വാടകയുള്ളവയ്ക്ക് 28 ശതമാനവുമാണ് നികുതി.

Leave a Reply

Your email address will not be published. Required fields are marked *