ഭരണ തലത്തില്‍ വന്‍ അഴിച്ചു പണി

സൗദി: സൗദി ഭരണ തലത്തില്‍ വന്‍ അഴിച്ചു പണി നടത്തി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. സൗദി കിരീടവകാശിയും ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫിനെ സ്ഥാനത്ത് നിന്ന് നീക്കിയതായി രാജാവ് വിജ്ഞാപനം ഇറക്കി.

അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് പുതിയ കിരീടവകാശിയും ഉപ പ്രധാനമന്ത്രിയും. നിലവില്‍ കൈകാര്യം ചെയ്യുന്ന പ്രതിരോധ വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിന് തന്നെയായിരിക്കും.

ബുധനാഴ്ച വൈകീട്ട് മക്കയില്‍ അദ്ദേഹത്തിനുള്ള അനുസരണ പ്രതിജ്ഞ നടക്കും. പുതിയ ആഭ്യന്തര മന്ത്രിയായി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നാഇഫിനെയും സഹമന്ത്രിയായി അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സലീമിനെയും നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *