പണിമുടക്ക് – സര്‍വ്വീസ് വിദ്യാഭ്യാസ മേഖല സ്തംഭിച്ചു

മലപ്പുറം: 2014 ജൂലൈ 1 മുതല്‍ ശമ്പളപരിഷ്‌കരണം ഉടന്‍ അനുവദിക്കുക, പ്രതിലോമകരമായ ശുപാര്‍ശകള്‍ തള്ളിക്കളയുക, തസ്തിക വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുയിച്ച് ജീവനക്കാരും അദ്ധ്യാപകരും ജനുവരി 12 ന് നടത്തിയ പണിമുടക്കില്‍ ജില്ലയിലെ  സര്‍വ്വീസ് വിദ്യാഭ്യാസ മേഖല സ്തംഭിച്ചു. താല്‍ക്കാലികക്കാര്‍ ഉള്‍പ്പെടെ നാമമാത്രമായ ജീവനക്കാരാണ് ഓഫീസുകളില്‍ ഹാജരായിട്ടുള്ളത്.

മലപ്പുറം കലക്റ്ററേറ്റില്‍ 200 ജീവനക്കാരില്‍ 35 പേരും,  ആര്‍ ടി ഒ ഓഫീസില്‍ 41ല്‍ 8 പേരും, ജില്ലാ ലോട്ടറി ഓഫീസില്‍ 18ല്‍ ഒരാളും, ജില്ലാ ട്രഷറി ഓഫീസില്‍ 56 ല്‍ 20 പേരും,  ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസില്‍ 30ല്‍ 4 പേരും, , പി ഡബ്ലു യു ഡി ബില്‍ഡിംഗ്‌സ് ഡിവിഷന്‍ ഓഫീസില്‍ 26ല്‍ 6 പേരും , ജില്ലാ പി.എസ്.സി. ഓഫീസില്‍ 46 ല്‍ 18 പേരും, ഹയര്‍ സെക്കണ്ടറി റീജിയണല്‍ ഡയറക്ടര്‍ ഓഫീസില്‍ 15 ല്‍ 3 പേരും, ജില്ലാ പഞ്ചായത്ത് ഓഫീസില്‍ 17 ല്‍ ഒരാളും, ലോക്കല്‍ ഫണ്ട് ഓഫീസില്‍ 38 ല്‍ 7 പേരുമാണ് ജോലിക്ക് ഹാജരായത്.

പെരിന്തല്‍മണ്ണ എ.ഇ.ഒ ഓഫീസില്‍ 16 ല്‍ ഒരാളും, സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസില്‍ 18 ല്‍ 3 ഉം പേരാണ് ഹാജരായത്.  തിരൂര്‍ ആര്‍.ടി.ഒ യില്‍ 17 ല്‍ 4 പേരും, എല്‍ എ(ജെ) 22 ല്‍ 9 പേരും സെയില്‍ ടാക്‌സ് ഓഫീസില്‍ 16 ല്‍ 6 പോരും, ഡി.ഇ.ഒ. ഓഫീസില്‍ 21 ല്‍ 9 പേരുമാണ് ഹാജരായത്.  ബ്ലോക്ക് ഓഫീസ് വളാഞ്ചേരി 23 ല്‍ 2 ഉം, താനൂര്‍ ബ്ലോക്ക് ഓഫീസില്‍ 25 ല്‍ 5 ഉം, എംപ്ലോയിമെന്റ് എക്‌സെയിഞ്ച് തിരൂരില്‍ 12 ല്‍ 2 ഉം, ടി എം ജി കോളേജില്‍ 16 ല്‍ 2 ഉം, ഇറിഗേഷന്‍ സബ്ഡിവിഷന്‍ തിരൂര്‍ 10 ല്‍ 2 ഉം പേരാണ് ഹാജരായത്.

താലൂക്ക് ഓഫീസുകളില്‍ പൊാനി 54 ല്‍ 10 പേരും, പെരിന്തല്‍മണ്ണയില്‍ 56 ല്‍ 16 പേരുമാണ് ഹാജരായത്.  മുനിസിപ്പാല്‍ ഓഫീസുകളില്‍ പെരിന്തല്‍മണ്ണ 38 ല്‍ 7 ഉം, പൊാനി 35 ല്‍ 11 ഉം, നിലമ്പൂരില്‍ 24 ല്‍ 3 ഉം കോ’ക്കല്‍ 25 ല്‍ 7 ഉം പേരാണ് ഹാജരായത്. പണിമുടക്കിയ ജീവനക്കാര്‍ ജില്ലാ-താലൂക്ക് കേന്ദ്രങ്ങളില്‍ രാവിലെ പ്രകടനം നടത്തി. മലപ്പുറം സിവില്‍ സ്റ്റേഷനു മുില്‍ ആക്ഷന്‍ കൗസില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സിന്റേയും അധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതിയുടേയും നേതൃത്വത്തില്‍ പ്രകടനം നടത്തി. ടി കെ എ ഷാഫി , വി ശിവദാസ്, എ കെ കൃഷ്ണപ്രദീപ്, ടി പി സജീഷ്, ബേബി മാത്യു, പി ഉണ്ണികൃഷ്ണന്‍, വി വിജയകുമാര്‍, സി എസ് മനോജ്, ടി ശശിധരന്‍, പി വാസു, എ വിശ്വംഭരന്‍, സോഫിയ ബി ജെയിന്‍സ്, ദീപാ രാജന്‍, കെ രവീന്ദ്രന്‍ എിവര്‍ സംസാരിച്ചു.

നിലമ്പൂരില്‍ കെ വിജയകുമാര്‍, പി ടി യോഹാന്‍, സി ബാലകൃഷ്ണന്‍, മുനവ്വിര്‍, കെ വേദവ്യാസന്‍ എിവരും, പെരിന്തല്‍മണ്ണയില്‍ കെ ബദറുിസ, പി തുളസീദാസ്, രാഗേഷ് മോഹന്‍, സി ടി നുസൈബ,  കെ ഉണ്ണികൃഷ്ണന്‍, കെ സുനില്‍കുമാര്‍, പി അനില്‍ കുമാര്‍ എിവര്‍ സംസാരിച്ചു.മഞ്ചേരിയില്‍ നട പ്രകടനത്തില്‍ കെ.തിലകരാജ്,  കെ മോഹനന്‍, വി വിനോദ്, ഇ എം നാരായണന്‍, പി ബാലകൃഷ്ണന്‍,  ജലീല്‍ അറഞ്ഞിക്കല്‍, കെ വിജയകുമാരി എിവരും, കൊണ്ടോട്ടിയില്‍ കെ മുഹമ്മദ്, എം കെ വസന്ത, കൃഷ്ണന്‍ പാറപ്പുറം, വി ടി ഉണ്ണികൃഷ്ണന്‍, പ്രഹ്ലാദ്കുമാര്‍, സുരേഷ്‌കുമാര്‍ എിവരും, തിരൂരങ്ങാടിയില്‍ കെ ദാസന്‍, എന്‍ മുഹമ്മദ് അഷറഫ്, ബി അശോക്, സി ഷക്കീല, പി ബിനു, പി പി വിശ്വനാഥന്‍, പി മോഹന്‍ദാസ് എിവരും സംസാരിച്ചു. തിരൂരില്‍ ടി എം ഋഷികേശന്‍, എന്‍ പി സലിം, ആര്‍ കെ ബിനു, കെ സുനില്‍ കുമാര്‍, വി പി സിനി, സി പി അസൈനാര്‍കുട്ടി, കെ എം സുനില്‍,  കെ ബാബുരാജ്, സുജിത് കെ, അനില്‍കുമാര്‍ കെ, എം അനില്‍ എിവര്‍ സംസാരിച്ചു.പൊന്നാനിയില്‍ എ അബ്ദുറഹ്മാന്‍, പി വി സേതുമാധവന്‍, വി കെ രാജേഷ്, പി കെ സുഭാഷ് , വി പി ഗംഗാധരന്‍, പി രഘു, ടി സുഭാഷ് എിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *