റിയാദ്: സൗദി അറേബ്യയുടെ പുതിയ കിരാടാവകാശിയെ കുറിച്ചാണ് ഇപ്പോള്‍ ലോകത്തെ പ്രധാന ചര്‍ച്ച. വെറും 31 വയസ്സ് മാത്രം പ്രായമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇപ്പോള്‍ തന്നെ ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. സല്‍മാന്‍ രാജാവിന് ശേഷം സൗദിയുടെ രാജാവാകുക മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ ആയിരിക്കും.
മുഹമ്മദ് ബിന്‍ സല്‍മാനും മോഡലും ടിവി താരവും ആയ കിം കര്‍ദാഷ്യാനും തമ്മില്‍ എന്ത് ബന്ധം? അതാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ഗോസിപ്പ് ചര്‍ച്ച.
പണ്ടൊരിക്കല്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. കിം കര്‍ദാഷ്യാന്റെ ഒറ്റ രാത്രിക്ക് പറഞ്ഞ വില!!! എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്ല ഇങ്ങനെ പറഞ്ഞത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
അറിയപ്പെടുന്ന ഹോട്ട് മോഡലും ടെലിവിഷന്‍ താരവും ആണ് കിം കര്‍ദാഷ്യാന്‍. ഗോസിപ്പ് കോളങ്ങളിലെ സ്ഥരം സാന്നിധ്യമാണ് കര്‍ദാഷ്യാന്‍. കിം കര്‍ദാഷ്യാനും സൗദി രാജകുമാരനും തമ്മില്‍ നേരിട്ട് ഒരു ബന്ധവും ഇല്ല. എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു എന്ന് പറയുന്ന ഒരു കാര്യമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
അമേരിക്കന്‍ റാപ്പ് സംഗീതജ്ഞനായ കേനി വെസ്റ്റ് ആണ് കിം കര്‍ദാഷ്യാന്റെ ഭര്‍ത്താവ്. കടം കയറി മുടിഞ്ഞ കേനി വെസ്റ്റ് തന്റെ ബാധ്യതകളെ കുറിച്ച് ട്വിറ്ററില്‍ തുറന്ന് പറഞ്ഞിരുന്നു. ഫേസ്ബുക്കിന്റെ സുക്കര്‍ബര്‍ഗില്‍ നിന്നോ നിന്നോ ഗൂഗിളിന്റെ ലാറ്ി പേജില്‍ നിന്നോ പണം കടംകൊള്ളാന്‍ താന്‍ താത്പര്യപ്പെടുന്നു എന്നും പറഞ്ഞിരുന്നു.
മാര്‍ക്ക് സുക്കര്‍ബര്‍ഗോ ലാറി പേജോ കേനി വെസ്റ്റിന്റെ ആവശ്യത്തോട് പ്രതികരിച്ചില്ല. പക്ഷേ ഒരു പത്രസമ്മേളനത്തില്‍ പ്രതികരിച്ചത് സൗദി രാജകുമാരന്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ട മുഹമ്മദ് സല്‍മാന്റെ പേരാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
തനിക്ക് കേനി വെസ്റ്റിന്റെ സംഗീതത്തിനോടോ വസ്ത്രധാരണത്തിനോടോ ഒരു താത്പര്യവും ഇല്ല. പക്ഷേ കേനിന്റെ ഭാര്യ കിം കര്‍ദാഷ്യാന്‍ ഒരു നിധിയാണ് എന്നായിരുന്നത്രെ സൗദി രാജകുമാരന്‍ പറഞ്ഞത്.
എന്നാല്‍ അതിലും ഞെട്ടിക്കുന്നതായിരുന്നു പിന്നീട് പറഞ്ഞ കാര്യം എന്നാണ് റിപ്പോര്‍ട്ട്. കിം കര്‍ദാഷ്യാന്റെ ഒറ്റ രാത്രിക്ക് വേണമെങ്കില്‍ 10 മില്യണ്‍ ഡോളറോ അതില്‍ കൂടുതലോ നല്‍കാം എന്നായിരുന്നത്രെ രാജകുമാരന്‍ പറഞ്ഞത്.
ഇങ്ങനെ ഒരു പ്രസ്താവന നടത്തിയാല്‍ പിന്നെ അത് വിവാദമാകും എന്ന് ഉറപ്പല്ലേ. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇത് വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്. വലിയ സെലിബ്രിറ്റികള്‍ വരെ സൗദി രാജകുമാരനെതിരെ രംഗത്ത് വന്നു.
സൗദി രാജകുമാരന്റെ പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് എന്നായിരുന്നു പരക്കെ ഉയര്‍ന്ന ആക്ഷേപം. എന്തായാലും രാജകുമാരന്‍ ഇതേപ്പറ്റി പിന്നെ ഒന്നും പറഞ്ഞതും ഇല്ല.
കേനി വെസ്റ്റിന്റെ ട്വീറ്റ് ആയിരുന്നല്ലോ ഇതിനെല്ലാം കാരണമായത്. സൗദി രാജകുമാരന്‍ ഇങ്ങനെ ഒരു കാര്യം പറഞ്ഞിട്ടും കേനി വെസ്‌റ്റോ കിം കര്‍ദാഷ്യാനോ ഒരക്ഷരം പോലും മറുത്ത് പറഞ്ഞില്ല.
