ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സന്ദര്‍ശനം എന്നായിരിക്കുമെന്നത് തീരുമാനിച്ചിട്ടില്ല.

ട്രംപുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മോദി അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിച്ചത്. ആഗോള സംരഭകത്വ പരിപാടികളുമായി ബന്ധപ്പെട്ട് മോദി, ട്രംപിന്റെ മകള്‍ ഇവാന്‍കയെയും ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ആഗോളഭീകരതയെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇന്ത്യയും അമേരിക്കയും സഹകരിച്ച് പ്രവര്‍ത്തിക്കാനും ട്രംപും മോദിയും വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *