കല്‍പ്പറ്റ: കനത്ത മഴ മൂലം വയനാട് ചുരത്തിലെ ഒമ്ബതാം വളവില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ വാഹനമടക്കം നിരവധി വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി.
രാവിലെ എട്ടരയോടെയാണ് മണ്ണിടിഞ്ഞത്. മണ്ണിനൊപ്പം മരങ്ങളും റോഡിലേക്ക് കടപുഴകി വീണു. നാട്ടുകാരുടെ സഹായത്തോടെ വൈത്തിരി പോലീസ് മരങ്ങള്‍ മുറിച്ചു നീക്കി മന്ത്രിയുടെ വാഹനം കടത്തിവിട്ടു. പിന്നീട് ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ച് മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. കനത്തമഴ മൂലം വീണ്ടും മണ്ണിടിയാന്‍ സാധ്യതയുണ്ടെന്നും യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
