ബിജെപിയുടെ താമരപ്പൂച്ചെണ്ട് സ്വീകരിച്ച് കെ എം മാണി വേദിയില്‍

കോട്ടയം:  ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച ചടങ്ങില്‍ കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ എം മാണി. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ ആദരിക്കുന്ന ചടങ്ങിലാണ് മാണി പങ്കെടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍.

വേദിയിലെത്തിയ അദ്ദേഹത്തെ താമരപ്പൂക്കള്‍കൊണ്ട് നിര്‍മ്മിച്ച ബൊക്കെ നല്‍കിയാണ് സംഘാടകര്‍ സ്വീകരിച്ചത്. ഇതേക്കുറിച്ച് അദ്ദേഹം പ്രസംഗത്തിനിടെ പരാമര്‍ശിക്കുകയും ചെയ്തു. റോസാപ്പൂക്കള്‍ കൊണ്ടുള്ള ബൊക്കെയാണ് സാധാരണ ലഭിക്കാറുള്ളതെന്നും ഇത്തവണ താമരപ്പൂക്കള്‍ കൊണ്ടുള്ള ബൊക്കെ ലഭിച്ചുവെന്ന പ്രത്യേകതയുണ്ടെന്നും മാണി പറഞ്ഞു.

യുഡിഎഫ് വിട്ട കെ എം മാണിയെ ബിജെപി മുന്നണിയിലേക്ക് ക്ഷണിച്ചതായി വാര്‍ത്തകള്‍ പലതവണ പുറത്തുവന്നിരുന്നു. എന്നാല്‍ ഇവയോടൊന്നും പ്രതികരിക്കാന്‍ മാണി ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം ബിജെപി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തത് ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *