തിരുവനന്തപുരം: കേരളത്തില്‍ പനി പ്രതിരോധം പരാജയമാണെന്നും സര്‍ക്കാരും ആരോഗ്യവകുപ്പും തികഞ്ഞ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ,ഷൈലജ ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരരുതെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജനുവരിയില്‍ ആരഭിക്കേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് മാര്‍ച്ചിലാണ്. പനികള്‍ ഏതെല്ലാം തരത്തിലുള്ളതാണ്, വൈറസുകള്‍ ഏതെല്ലാമാണ്, ഇവയുടെ സ്വഭാവങ്ങളില്‍ മാറ്റം വരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം ഒരു വിദഗ്ദ്ധ ടീമിനെ നിയോഗിച്ച് പരിശോധിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. വളരെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.
