ദിലീപ് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെങ്കില്‍ തിരിച്ചുപിടിക്കും റവന്യൂ മന്ത്രി

കോഴിക്കോട്: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡിസിനിമാസ് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. തെറ്റായ റിപ്പോര്‍ട്ടാണ് ഉദ്യോഗസ്ഥര്‍ നല്‍കിയതെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കും. ഭൂമി സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് കലക്ടര്‍ നല്‍കിയിട്ടുണ്ട്. വിശദ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൈയ്യേറ്റ വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *