കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് വ്യാജമദ്യം കഴിച്ച് ഒരു മരണം. കുന്ദമംഗലത്തിനടുത്തുള്ള മലയമ്മ കോളനിയിലാണ് സംഭവം. മദ്യം കഴിച്ച് രണ്ട് പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
