ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹോമിയോ ഡോക്ടര്‍ അറസ്റ്റില്‍

അടിമാലി:  യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹോമിയോ ഡോക്ടര്‍ അറസ്റ്റില്‍. ഇടുക്കി അടിമാലി എസ്.എന്‍ ഹോമിയോ ക്ലിനിക്ക് ഉടമ ഇരുട്ടുകാനം കല്ലാനിക്കല്‍ കെ.എസ്. റോയി (58) ആണ് പിടിയിലായത്. ഇടുക്കി അടിമാലിയില്‍ വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. യുവതി സഹോദരിക്കൊപ്പം നടുവേദനയ്ക്ക് ചികിത്സിക്കാന്‍ എത്തിയതായിരുന്നു.

എന്നാല്‍ സഹോദരിയോട് പുറത്തു നിന്നാല്‍ മതിയെന്ന് ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് യുവതിയെ ചികിത്സാമുറിയിലേക്ക് കയറ്റി വാതിലടച്ച ശേഷം ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ മുങ്ങിയ ഡോക്ടറെ പിന്നീട് പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *