കോയമ്പത്തൂര്‍ പത്തനംതിട്ട കടമനിട്ടയില്‍ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. കോയമ്ബത്തൂരിലെ ആശുപത്രിയില്‍ ഇന്നു രാവിലെയാണു മരണം സംഭവിച്ചത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ പെണ്‍കുട്ടിയെ കഴിഞ്ഞദിവസമാണു വിദഗ്ധ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ കോയമ്പത്തൂരിലേക്കു കൊണ്ടുപോയത്.
പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ പെണ്‍കുട്ടിയുടെ അയല്‍വാസിയായ കടമ്മനിട്ട സ്വദേശി സജില്‍(20) എന്ന യുവാവ് പതിനേഴുകാരിയെ തീ കൊളുത്തിയത്. പിന്നീട് പിടിയിലായ സജില്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇയാള്‍ക്കും 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
