തിരുവനന്തപുരം: ബീഹാറില്‍ നിതീഷ് കുമാര്‍ എടുത്ത നിലപാട് അഴിമതി വിരുദ്ധമല്ല ആര്‍ എസ് എസ് വിധേയത്വമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ജെഡിയു കേരളഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിക്കണം, മാത്രമല്ല എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
കൂടാതെ, ജെ ഡി യു കേരളഘടകം യുഡിഫ് വിട്ട് പുറത്തുവന്നാല്‍ ഇടത് മുന്നണി പ്രവേശനത്തില്‍ ചര്‍ച്ചയാകാമെന്നും കോടിയേരി പറഞ്ഞു.
നിതീഷ് കുമാര്‍ ബിജെപിയുമായി കൂട്ടുകൂടിയാല്‍ പാര്‍ട്ടിവിടുമെന്ന് ജെഡിയു കേരളഘടകം നിലപാട് എടുത്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു
