ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം നിര്‍ദ്ദേശിക്കണം: ചെന്നിത്തല കത്ത് നല്‍കി

തിരുവനന്തപുരം: ലണ്ടനില്‍ നടക്കാനിരിക്കുന്ന ലോക അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി കായിക താരം പി.യു.ചിത്രയെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഒഫ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍ണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിന് ഇമെയില്‍ അയച്ചു.

ഇതേ ആവശ്യം ഉന്നയിച്ച് ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദനും കായിക മമന്ത്രിക്ക് കത്തയച്ചിരുന്നു.

ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള ഹൈക്കോടതിയുടെ വിധി വന്നിട്ടും മുട്ടുന്യായങ്ങള്‍ പറഞ്ഞ് അത്ലറ്റിക് ഫെഡറേഷന്‍ ഒഴിഞ്ഞു മാറുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി നേരിട്ട് ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് അഭ്യര്‍ത്ഥിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *