ജീന്‍ പോളിനെതിരെയുള്ള കേസ്: നടിയുടെ ഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തി

കൊച്ചി: നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാല് പേര്‍ക്കെതിരെ കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പരിശോധിച്ച പോലീസ് നടിയുടെ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തി.

തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ മോശമായി പെരുമാറിയെന്നുമായിരുന്നു നടിയുടെ ആരോപണം. എന്നാല്‍ പരാതി വ്യാജമാണെന്നും അപമര്യാദയായി പെരുമാറിയതുകൊണ്ടാണ് പറഞ്ഞ് വിട്ടതെന്നും ചിത്രത്തിന്റെ നിര്‍മാതാവ് ലാല്‍ പറഞ്ഞിരുന്നു.

തുടര്‍ന്നാണ് ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പോലീസ് ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി ഹണി ബി 2 വിന്റെ മേക്കപ്പ്മാനെ ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *