രാജേഷിനെ കൊന്ന മണിക്കുട്ടന്‍ കോണ്‍ഗ്രസ്‌കാരന്‍

തിരുവനന്തപുരം: ആര്‍ എസ് എസ് കാര്യവാഹ് മണിക്കുട്ടന്‍ കൊലപ്പെടുത്തിയ മുഖ്യ പ്രതി മണിക്കുട്ടന്‍ കോണ്‍ഗ്രസ് കാരന്‍ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രാദേശികമായ വഴക്കുകള്‍ രാഷ്ട്രീയമാണെന്നു വരുത്തി തീര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാനാണ് ആര്‍ എസ് എസും ബിജെപിയും ശ്രമിക്കുന്നത്.

മണിക്കുട്ടന്റെ പിതാവ് ഐ എന്‍ ടി യു സികാരനാണ്. രാജേഷും മണിക്കുട്ടനും തമ്മില്‍ നേരത്തെ പ്രശ്‌നം ഉണ്ടായിട്ടുണ്ട്. ഈ സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മണിക്കുട്ടന് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല. സിപിഎം സമാധാനമാണ് ആഗ്രഹിക്കുന്നത്. കൊലപാതകത്തില്‍ സിപിഎമ്മിന് യാതൊരു ബന്ധവുമില്ല. പ്രാദേശിക പ്രശ്‌നം വലുതാക്കാനാണ് ബിജെപിയുടെ ശ്രമം. ‘കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *