ഗോരക്ഷാ ഗുണ്ടായിസത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് എടുത്ത അതേ ദിവസമാണ് ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നത്.
ഇതിനെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ എന്ത് നടപടിയാണ് അദ്ദേഹം എടുത്തതെന്നും ഖാര്‍ഗെ ലോക്‌സഭയില്‍ ചോദിച്ചു.
സര്‍ക്കാറിന്റെ ഈ നിലപാട് ഗോരക്ഷാ ഗുണ്ടകള്‍ക്ക് എന്തും ചെയ്യാനുള്ള ധൈര്യം നല്‍കുന്നു. ഇതിനെതിരെ ഉടന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
