ദുബായ്: പോലീസാകുക എന്നത് അബ്ദു അലി ഇസ്സാ അല്‍ ബലൂഷി എന്ന എട്ടു വയസുകാരന്റെ ജീവിതാഭിലാഷമായിരുന്നു. മകന്റെ അടക്കാനാകാത്ത ആഗ്രഹം കണ്ട് അബ്ദു അലി ഇസ്സായുടെ പിതാവ് ട്വിറ്ററില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയുണ്ടായി. ഇതു കണ്ട ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി, അബ്ദു അലി ഇസ്സായെ ഓഫിസിലേയ്ക്ക് വിളിച്ചു വരുത്തി.
പിന്നീട് കുട്ടിയുടെ അളവെടുപ്പിച്ച് ഒരു യൂണിഫോം തയ്യാറാക്കിക്കുകയും അബ്ദുവിനെ ധരിപ്പിക്കുകയും ചെയ്തു. ദുബായ് പൊലീസ് സോഷ്യല്‍ മീഡിയ വിഭാഗം ഡയറക്ടറും ഹാപ്പിനസ് ആന്‍ഡ് പോസിറ്റിവിറ്റി കൗണ്‍സില്‍ അംഗവുമായ അംന അല്‍ ബന്നയും ഇതില്‍ പങ്കാളികളായി. റാസല്‍ഖൈമയിലെ സ്കൂളില്‍ നാലാം തരം വിദ്യാര്‍ഥിയാണ് അബ്ദു.
