കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ഉള്‍പ്പെടെ എല്ലാ പ്രതികളെയും കോടതിയില്‍ ഹാജരാക്കി. അങ്കമാലി കോടതിയിലാണ് സുനി അടക്കമുള്ള കേസിലെ മൂന്ന് പ്രതികളെ ഹാജരാക്കിയത്. കേസില്‍ എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, സുനില്‍ കുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ഹര്‍ജി പ്രതിഭാഗം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
