എംഎല്‍എ വിന്‍സെന്റിന്റെ ജാമ്യാപേക്ഷ ; വിധി ആഗസ്റ്റ് എട്ടിന്

കൊച്ചി: സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം.വിന്‍സന്റിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി ആഗസ്റ്റ് എട്ടിലേക്ക് മാറ്റി.

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റിയതായി അറിയിച്ചത്.

വിന്‍സെന്റിന്റെ ജാമ്യാപേക്ഷയില്‍ ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായി. വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അഞ്ച് സാക്ഷികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *