നവലിബറല്‍ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാവുക’ എന്ന മുദ്രാവാക്യമുയര്‍ത്തി ആഗസ്ത് 15ന് ബ്‌ളോക്ക് കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യുവജന പ്രതിരോധത്തിന്റെ പ്രചരണാര്‍ഥം ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജില്ലാ കാല്‍നട ജാഥക്ക് തുടക്കമായി. പേര്യയില്‍ നടന്ന ചടങ്ങില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ജാഥ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി കെ റഫീഖ് ക്യാപ്റ്റനും പ്രസിഡന്റ് കെ പി ഷിജു വൈസ് ക്യാപ്റ്റനും കെ മുഹമ്മദലി മാനേജറുമായ ജാഥ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കാല്‍നടയായി സഞ്ചരിച്ച് ഒമ്പതിന് മീനങ്ങാടിയില്‍ സമാപിക്കും. ജാഥാ സ്വീകരണത്തിനും യുവജന പ്രതിരോധത്തിനുമായി സംഘാടക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മതനിരപേക്ഷത സംരക്ഷിക്കാനായി നടത്തുന്ന പരിപാടി വന്‍യുവജന മുന്നേറ്റമാകും. ഓരോ ബ്‌ളോക്കിലും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. രാഷ്ട്രീയസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടികളില്‍ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങില്‍ ടി കെ അയ്യപ്പന്‍ അധ്യക്ഷനായി. കെ റഫീഖ്, കെ പി ഷിജു, കെ എം വര്‍ക്കി, സി ജി പ്രത്യുഷ്, കെ എം ഫ്രാന്‍സിസ്, അജിത്ത് വര്‍ഗീസ്, രഞ്ജിത്ത് മാനിയില്‍, കെ ആര്‍ ജിതിന്‍, വി ആര്‍ പ്രവീജ്, ബാബു ഷജില്‍കുമാര്‍, എം എസ് സുരേഷ്് എന്നിവര്‍ സംസാരിച്ചു. എ സാബിത്ത് സ്വാഗതം പറഞ്ഞു.
ജാഥ ചൊവ്വാഴ്ച തലപ്പുഴ, കണിയാരം, മാനന്തവാടി, ചെറ്റപ്പാലം എന്നിവിടങ്ങളില്‍ പര്യടനത്തിനുശേഷം കാട്ടിക്കുളത്ത് സമാപിക്കും.
