ബിവറേജസ് ഔട്ട്‌ലെറ്റിനെതിരായ സമരം: വിന്‍സെന്റ് എംഎല്‍എയ്ക്കു ജാമ്യം

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റിനെതിരെ സമരം നടത്തിയ കേസില്‍ എം. വിന്‍സെന്റ് എംഎല്‍എയ്ക്കു ജാമ്യം. നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്ത്രീ പീഡന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എംഎല്‍എയ്ക്കു നെയ്യാറ്റിന്‍കര ജയിലില്‍ തുടരേണ്ടിവരും.

 

ബാലരാമപുരം ദേശീയപാതക്കരികില്‍ സ്ഥിതിചെയ്തിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് താന്നിവിളിലേക്കു മാറ്റി സ്ഥാപിച്ചതിനെ എതിര്‍ത്ത് നടത്തിയ സമരത്തിലാണ് വിന്‍സെന്റിനെതിരെ കേസ് എടുത്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *