ജനിച്ച കുഞ്ഞിന്റെ വയറ്റില്‍ മറ്റൊരു കുഞ്ഞ്, ഞെട്ടിത്തരിച്ച് ഡോക്ടര്‍മാര്‍

മുംബൈ: നവജാത ശിശു ജനിച്ചത് വയറ്റില്‍ മറ്റൊരു ശിശുവുമായി. മുംബ്രയില്‍ കഴിഞ്ഞദിവസമാണ് സംഭവം. 19 കാരിയായ യുവതി ജന്മം നല്‍കിയ നവജാതശിശുവിന്റെ വയറിനുള്ളില്‍ മാംസപിണ്ഡമുണ്ടെന്ന് സ്‌കാനിങ്ങിനിടെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. മോണോസൈഗോട്ടിക് ട്വിന്‍ പ്രഗ്‌നന്‍സി എന്ന അപൂര്‍വ രോഗാവസ്ഥയാണ് ഇതെന്നും ലോകത്ത് ഇതുവരെ 200 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി ശസ്ത്രക്രിയ ചെയ്തപ്പോഴാണ് ഉള്ളിലുള്ളത് മാംസപിണ്ഡമല്ലെന്നും മറ്റൊരു ശിശുവാണെന്നും ഡോക്ടര്‍മാര്‍ക്ക് മനസിലായത്. കാലുകളും ഒരു കൈയും തലച്ചോറും മാത്രമുള്ള പൂര്‍ണവളര്‍ച്ചയെത്താത്ത ഭ്രൂണത്തിന്റെ മൃതദേഹം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

നവജാതശിശുവിന്റെ വയറിനു പിന്‍ഭാഗത്ത് ഒട്ടിച്ചേര്‍ന്ന നിലയിലുള്ള ഏഴുസെന്റിമീറ്റര്‍ നീളമുള്ള ഭ്രൂണത്തെയാണ് ബിലാല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. അമ്മയേയും നവജാതശിശുവിനെയും വിദഗ്ദ ചികിത്സയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *