ഗ്രീന്‍കാര്‍ഡ് സംവിധാനത്തില്‍ മാറ്റം വരുത്തി അമേരിക്ക

വാഷിങ്ടണ്‍: ഗ്രീന്‍കാര്‍ഡ് വിസ അനുവദിക്കുന്നതില്‍ പുതിയ സംവിധാനവുമായി അമേരിക്കന്‍ ഭരണകൂടം. ഇംഗ്ലീഷ് സംസാരിക്കുന്ന വിദഗ്ധ തൊഴിലാളികളെ പ്രോല്‍സാഹിപ്പിക്കുന്നതാണ് പുതിയ സംവിധാനം.നിയമപരമായി അമേരിക്കയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി.

കുടുംബത്തോടെയുളള കുടിയേറ്റത്തിന് നിയന്ത്രണമേര്‍പ്പെടുത്താനും പദ്ധതിയുണ്ടെന്ന് ട്രംപിന്റെ സീനിയര്‍ ഉപദേശഷ്ടാവ് ജാക്‌സണ്‍ മില്ലര്‍ പറഞ്ഞു. വ്യക്തികളോടൊപ്പം പങ്കാളിയും കുട്ടികളും വരുന്നതിനാണ് ഇത്തരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുക. കാനഡ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് സമാനമാണ് പുതിയ വിസ സംവിധാനമെന്ന് മില്ലര്‍ പറഞ്ഞു.

ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവിന് പുറമേ അപേക്ഷാര്‍ഥികളുടെ മറ്റ് ചില കാര്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കും. സാമ്ബത്തികപരമായി കുടുംബത്തെ സംരക്ഷിക്കാന്‍ കഴിവുള്ളവരാണോ അപേക്ഷാര്‍ഥിയുടെ കഴിവ് അമേരിക്കന്‍ സമ്ബദ്‌വ്യവസ്ഥക്ക് എന്ത് ഗുണമാണ് ഉണ്ടാക്കുക ഇവര്‍ക്ക് ഉയര്‍ന്ന വേതനം ലഭിക്കുമോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാവും വിസ അനുവദിക്കുക. അര്‍ഹതയുള്ളവര്‍ക്ക് മാത്രം വിസ അനുവദിക്കുക എന്ന പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നയത്തിന് കരുത്ത് പകരാനാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് മില്ലര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *