ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ലോക്‌സഭയില്‍ ഇടത് എം.പിമാരുടെ പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റുവമധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്നായിരുന്ന ബി.ജെ.പി എം.പിമാരായ മീനാക്ഷി ലേഖി, പ്രഹ്ലാദ് ജോഷി എന്നിവരുടെ പ്രസ്?താവന. ഇതിനെതിരയാണ് ഇടത് എം.പിമാര്‍ പ്രതിഷേധമുയര്‍ത്തിയത്.
സഭയില്‍ ഇല്ലാത്ത ആളുകളെ പേരെടുത്ത് വിമര്‍ശനം ഉന്നയിക്കുന്നത് ശരിയെല്ലെന്ന് ഇടത് എം.പിമാര്‍ ചൂണ്ടിക്കാട്ടി. സഭയില്‍ ഇല്ലാത്തവരുടെ പേര് ഉന്നയിച്ചാല്‍ അവര്‍ക്ക് പ്രതിരോധിക്കാന്‍ കഴിയാതെ വരുമെന്ന് കരുണാകരന്‍ എം.പി ചൂണ്ടിക്കാട്ടി. എം.പിമാര്‍ ലോക്‌സഭയുടെ ശൂന്യവേളയില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ സഭ അല്‍പ്പ സമയത്തേക്ക് തടസപ്പെട്ടു.
പിന്നീട് സഭ ചേര്‍ന്നപ്പോള്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നതായി കരുണാകരന്‍ എം.പി സഭയെ അറിയിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തകര്‍ക്കും അക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ നടന്ന അക്രമവും കരുണാകരന്‍ ചൂണ്ടിക്കാട്ടി.
