കശ്മീരില്‍ ഏറ്റുമുട്ടല്‍; തീവ്രവാദിയെ വധിച്ചു

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ലശ്കറെ ത്വയ്യിബ തീവ്രവാദിയെ വധിച്ചു. പുല്‍വാമ ജില്ലയിലെ സാംബൂറ മേഖലയിലാണ് സുരക്ഷാസേനയും തീവ്രവാദികളും ഏറ്റുമുട്ടിയത്. ലശ്കറിന്റെ അബു ഇസ്മാഈല്‍ വിഭാഗത്തിലെ ഉമര്‍ എന്ന ആളെയാണ് സൈന്യം വധിച്ചത്.

ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് ഒരു എ.കെ 47 തോക്ക് കണ്ടെടുത്തു. അവന്തിപ്പോറ പൊലീസ്, 50 രാഷ്ട്രീയ റൈഫിള്‍സ്, സി.ആര്‍.പി.എഫ് എന്നീ വിഭാഗങ്ങളാണ് ഏറ്റുമുട്ടലില്‍ പങ്കെടുത്തത്.

വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ അധികൃതര്‍ താല്‍കാലികമായി നിര്‍ത്തലാക്കി.

Leave a Reply

Your email address will not be published. Required fields are marked *