തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയും രാഷ്ട്രീയ കൊലപാതങ്ങളും ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. പോലീസ് മാത്രം വിചാരിച്ചാല്‍ എല്ലാം ശരിയാവില്ലെന്നുള്ള മുഖ്യമന്ത്രിയുടെ മറുപടിയ്ക്കു പിന്നാലെയാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അടിയന്തര പ്രേമയത്തിന് അനുമതി നിഷേധിച്ചത്.
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. അക്രമ രാഷ്ട്രീയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം. പ്രതിപക്ഷ പ്രതിഷേധം തുടരവെ കേരള കോണ്‍ഗ്രസ് അംഗങ്ങളും ഏക ബിജെപി അംഗം ഒ.രാജഗോപാല്‍ എംഎല്‍എയും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
