തിരുവനന്തപുരം: സ്ത്രീ പീഡന കേസുകളിലെ പ്രതികള്‍ ജയിലിനുള്ളില്‍ തന്നെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര ഉന്നതരായാലും പ്രതികളെ പിടികൂടുമെന്നും പിണറായി പറഞ്ഞു.
എല്ലാ പൊലീസ് സ്‌റ്റേഷനിലും വനിത പൊലീസ് ഉണ്ടന്ന് ഉറപ്പുവരുത്തും. സംസ്ഥാനത്ത് പിങ്ക് പൊലീസ് മികച്ച സേവനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
