ജയലളിതയുടെ മരണത്തില്‍ അന്വേഷണം; ജുഡീഷ്യല്‍ കമ്മീഷനെ രൂപീകരിക്കും

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനി സ്വാമിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

 

 

വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷന്‍ രൂപികരിക്കാനും ഉത്തരവില്‍ പറയുന്നു. ജയലളിതയുടെ വസതിയായിരുന്ന വേദ നിലയം സ്മാരകമാക്കാനും തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *