പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പൊതുസ്ഥലത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച് യുവാവ്

നന്ജിംഗ്: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പൊതുസ്ഥലത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച് യുവാവ്. ദത്ത് സഹോദരിയെയാണ് പരസ്യമായി ആളുകള്‍ നോക്കി നില്‍ക്കെ ചൈനയിലെ നന്ജിംഗ് റെിയില്‍വെ സ്റ്റേഷനില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കാലുകഴച്ചപ്പോള്‍ വിശ്രമിക്കാനെന്നോണം സഹോദരന്റെ മടിയില്‍ വന്നിരുന്ന പെണ്‍കുട്ടിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

യുവാവിന്റെ ചെയ്തികള്‍ കണ്ട മറ്റ് യാത്രക്കര്‍ ഫോട്ടോയെടുത്ത് പോലീസില്‍ അറിയിക്കുകയായിരുന്നു. ഇവര്‍ ഒരു കുടുംബത്തിലുള്ളവരാണെന്നും, പെണ്‍കുട്ടിയെ ഇവര്‍ കാലങ്ങളായി ദത്തെടുത്ത് വളര്‍ത്തുകയാണെന്നും പോലീസ് പറയുന്നു. പതിനാല് വയസുകാരിയാണ് പെണ്‍കുട്ടി.

Leave a Reply

Your email address will not be published. Required fields are marked *