പി.സി ജോര്‍ജിന്റെ പരാമര്‍ശം; വനിത കമ്മീഷന്‍ നടിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വനിതാ കമ്മീഷന്‍ രേഖപ്പെടുത്തി. പി.സി. ജോര്‍ജ് എം.എല്‍.എ നടത്തിയ വിവാദ പരാമര്‍ശത്തിലാണ് മൊഴിയെടുത്തത്. പി.സി. ജോര്‍ജ് നടിക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കേസില്‍ വനിതാ കമ്മീഷന്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുക.

ദിലീപിനെ ന്യായീകരിച്ചും നടിയെ വിമര്‍ശിച്ചുമുള്ള പരാമര്‍ശങ്ങള്‍ പി.സി ജോര്‍ജിന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തില്‍ നടി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. നടനെ അനുകൂലിച്ച് പരസ്യമായി പി.സി ജോര്‍ജ് രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളിലും നടിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഇത്തരം പ്രചാരണത്തിനെതിരായ നടിയുടെ പരാതിയിലും മൊഴിയെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *